Site iconSite icon Janayugom Online

ബാങ്ക് മാനേജര്‍ കത്തി കാട്ടിയപ്പോഴേ മാറിത്തന്നു; പിടിയിലായ റിജോ പൊലീസിനോട്

പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതിയുടെ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ടുപോകണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തനിക്ക് ആവശ്യമുണ്ടായിരുന്ന പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽനിന്ന് പോയതെന്നും ഇയാൾ മൊഴി നൽകി. ബാങ്ക് മാനേജർ കത്തി കാട്ടിയ ഉടൻ മാറിത്തന്നെന്നും പ്രതിയായ റിജോ പൊലീസിനോട് പറഞ്ഞു. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ‍നിന്ന് പിന്മാറിയിരുന്നേനെന്നാണ് ഇയാൾ പറയുന്നത്.

പിടിയിലായ റിജോയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ പൊലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷം കണ്ടെടുത്തിരുന്നു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോ​ഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. 

Exit mobile version