Site iconSite icon Janayugom Online

ബാനര്‍ ജാഥയ്ക്ക് ഇന്ന് തുടക്കം

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനര്‍ ജാഥയ്ക്ക് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപത്തില്‍ തുടക്കമാകും. ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി ജാഥാ ക്യാപ്റ്റന്‍ പി വസന്തത്തിന് ബാനര്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനില്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ആര്‍ ലതാദേവി വൈസ് ക്യാപ്റ്റനും കെ കെ അഷ്റഫ് ഡയറക്ടറുമായ ജാഥയില്‍ അരുണ്‍ കെ എസ്, മനോജ് ബി ഇടമന, എം എസ് താര എന്നിവര്‍ അംഗങ്ങളായിരിക്കും. നാളെ രാവിലെ 10 ന് കന്യാകുളങ്ങരയില്‍ നല്‍കുന്ന സ്വീകരണം മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് ചടയമംഗലം, നാലിന് കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ച് മണിക്ക് അടൂരില്‍ സമാപിക്കും.
ബുധനാഴ്ച രാവിലെ 10 മണി ചാരുംമൂട്, 11 ന് കറ്റാനം, 12ന് കായംകുളം, മൂന്ന് മണിക്ക് ഹരിപ്പാട്, നാലിന് അമ്പലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് ആലപ്പുഴയില്‍ സമാപിക്കും.

Exit mobile version