പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കം. ഇന്നു രാവിലെ പതിനൊന്നോടെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി തെക്കെഗോപുര നട തുറക്കുന്നതോടെ വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് വിളംബരം കുറിക്കുകയായി.
ഘടകക്ഷേത്രങ്ങളിലൊന്നായ നെയ്തലക്കാവ് തട്ടക ക്ഷേത്രത്തില്‍ നിന്ന് രാവിലെ എട്ടിന് ഭഗവതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി 11 മണിയോടെ വടക്കുംനാഥനെ വണങ്ങിയതിനുശേഷം വടക്കുംനാഥനെ വലംവച്ചു തെക്കെഗോപുര വാതിലിനു സമീപമെത്തും. തുടര്‍ന്ന് ഗോപുരവാതില്‍ പൂരത്തിനായി തുറുന്നു വയ്ക്കും.
പൂരത്തിന് മുന്നോടിയായി ഇന്നലെ വൈകീട്ട് സാംപിള്‍ വെടിക്കെട്ട് നടന്നു. ആദ്യം തിരുവമ്പാടിക്കാരാണ് സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തിയത്. പീന്നീട് പാറമേക്കാവിന്റെ അവസരമായിരുന്നു. ശബ്ദം കുറച്ച് വര്‍ണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തായിരുന്നു ഇരു വിഭാഗവും വെട്ടിക്കെട്ട് നടത്തിയത്.എട്ട് മണിയോടെ തുടങ്ങിയ വെടിക്കെട്ടുകള്‍ ഒന്‍പതേ മുപ്പതോടെ പൂര്‍ത്തിയായി.
English Summary: The beginning of Thrissurpur, full of colorful wonders
You may also like this video