വിരമിക്കല്‍ പ്രഖ്യാപിച്ച് നാലാം നാള്‍ തീരുമാനം പിന്‍വലിച്ച് ബംഗാള്‍ ബാറ്റര്‍ മനോജ് തിവാരി വീണ്ടും പാഡണിയും. ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് താരം തീരുമാനം പിന്‍വലിച്ചത്.ക്രിക്കറ്റന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഓഗസ്റ്റ് മൂന്നാം തിയതിയാണ് മനോജ് തിവാരി അറിയിച്ചത്.
എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വീണ്ടും കളിക്കാന്‍ ക്ഷണിച്ചതോടെ വിരമിക്കല്‍ തീരുമാനം തിരുത്തുകയാണ് മനോജ് തിവാരി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മനോജ് തിവാരിയുടെ ക്യാപ്റ്റന്‍സിയില്‍ ബംഗാള്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. തിവാരിയില്ലാത്തത് മധ്യനിരയില്‍ വലിയ ശൂന്യത സൃഷ്‌ടിക്കും എന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിലയിരുത്തല്‍. നിലവില്‍ ബംഗാള്‍ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരവും തിവാരിയാണ്. 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച മനോജ് തിവാരി 10000 റണ്‍സിനു അരികിലാണ്. 92 റണ്‍സ് കൂടി ചേര്‍ത്താല്‍ താരത്തിന്റെ ഫസ്റ്റ് ക്ലാസിലെ റണ്‍ വേട്ട 10000ത്തില്‍ എത്തും.
English Summary; The Bengal star who announced his retirement will play again
You may also like this video