Site icon Janayugom Online

കേരളത്തിലെ കോണ്‍ഗ്രസും, യുഡിഎഫും ബഹിഷ്കരിച്ച പ്രതിഷേധ സമരത്തിന് ഇന്ത്യാമുന്നണിയുടെ പിന്തുണ

കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ കേരളം ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമായിരിക്കെ, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണി കേരളത്തിന്റെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമായി രംഗത്ത് എത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസും, യുഡിഎഫും മാത്രമാണ് ബിഹിഷ്കരിച്ചിരിക്കുന്നത്. ഡല‍ഹിയിലുള്ള വിവിധ സംഘനടകളും പിന്തുണയുമായി രംഗത്തുണ്ട്.

കേന്ദ്ര അവഗണക്കെതിരെയുള്ള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.കേരളത്തിന്റെ സമരം ന്യായമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ അവകാശത്തിനൊപ്പം കൈകോര്‍ക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്ല.ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിക്ഷേധം അലയടിക്കുമ്പോള്‍ ഇതരസംസ്ഥാനങ്ങള്‍ പിന്തുണയുമായെത്തി.

പഞ്ചാവും തമിഴ്‌നാടും കേരളത്തിന് പിന്തുണയുമായി സമരവേദിയിലെത്തി. കേരളത്തിന്റെ സമരം ന്യായമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോലും പ്രതികരിച്ചു. സമരവേദിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ , പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തുടങ്ങിയവര്‍ എത്തി.

കര്‍ണാടക സമരത്തെ ന്യായീകരിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന്റെ സമരത്തെ തള്ളിപ്പറഞ്ഞതും ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്. കര്‍ണാടക സമരത്തെ ന്യായീകരിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിയിലുണ്ട് ഇരട്ടത്താപ്പ്. സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തിന് ലഭിച്ച പിന്തുണ യുഡിഎഫിനെ അലോസരപ്പെടുത്തുന്നുണ്ട്. ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചന

Eng­lish Summary:
The Bharatiya Munnani’s sup­port for the protest move­ment boy­cotted by the Con­gress and the UDF in Kerala

You may also like this video:

Exit mobile version