Site iconSite icon Janayugom Online

സംഗീതലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്; ഗ്രാമി അവാര്‍ഡ് നേടി ഇന്ത്യന്‍ സംഗീതജ്ഞന്‍ റിക്കി കേജും

RickyRicky

സംഗീത ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കി ഇന്ത്യന്‍ സംഗീത സംവിധായകനും. ഇന്ത്യന്‍ സംഗീതജ്ഞന്‍ റിക്കി കേജാണ് ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡ് നേടിയ ഏക ഇന്ത്യക്കാരന്‍. ലോസ് ആഞ്ചല്‍സിലെ ക്രിപ്റ്റോ.കോം അരീനയില്‍ നടന്ന ചടങ്ങിലാണ് 65ാമത് ഗ്രാമി അവാര്‍ഡ് പ്രഖ്യാപിച്ചത്. 2022ല്‍ ബെസ്റ്റ് ന്യൂ ഏജ് ആല്‍ബത്തിന് കോപ്ലാന്‍ഡിനൊപ്പം കേജിന് ഗ്രാമി ലഭിച്ചിരുന്നു.

ഇത് മൂന്നാം തവണയാണ് കേജ് ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കുന്നത്. റോക്ക് ഇതിഹാസം സ്റ്റിവര്‍ട്ട് കോപ്ലാന്‍ഡുമായി ചേര്‍ന്ന് തയ്യാറാക്കിയ ഡിവൈന്‍ ടൈഡ്സ് എന്ന ആല്‍ബമാണ് അവാര്‍ഡിനര്‍ഹമായത്. 2015ല്‍ വൈന്‍ഡ്സ് ഓഫ് സംസാര എന്ന ആല്‍ബത്തിന് കേജിന് പ്രഥമ ഗ്രാമി അവാര്‍ഡ് ലഭിച്ചിരുന്നു. ഒമ്പത് ഗാനങ്ങളും എട്ട് മ്യൂസിക് വീഡിയോകളുമാണ് ഡിവൈന്‍ ടൈഡ്സിലുള്ളത്.

ജനപ്രിയ ഹാസ്യനടൻ ട്രെവർ നോഹാണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. അമേരിക്കന്‍ പ്രഥമ വനിത ജിൽ ബൈഡൻ, വയോള ഡേവിസ്, ഡ്വെയ്ൻ ജോൺസൺ, കാർഡി ബി, ജെയിംസ് കോർഡൻ, ബില്ലി ക്രിസ്റ്റൽ, ഒലീവിയ റോഡ്രിഗോ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 32-ാമത് ഗ്രാമി അവാർഡ് നേടി അമേരിക്കന്‍ സംഗീതജ്ഞ ബിയോണ്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു. 

Eng­lish Sum­ma­ry: The biggest award in the music world; Indi­an musi­cian Ricky Cage also won a Gram­my Award

You may also like this video also

Exit mobile version