റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കരകുളം സ്വദേശി ആകാശ് മുരളിയാണ് മരിച്ചത്. തിരുവനന്തപുരം വഴയിലയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഓട നിർമ്മിക്കുന്നതിനായി എടുത്ത കുഴിയിലാണ് ആകാശ് സഞ്ചരിച്ച ബൈക്ക് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് റോഡിലെ കുഴിയിൽ വീണു; യുവാവിന് ദാരുണാന്ത്യം

