ബൈക്ക് മോഷ്ടിച്ച് ഓടിച്ച ശേഷം ഉപേക്ഷിക്കുന്ന പതിനെട്ട് വയസ്സുകാരൻ ബൈക്കുമായി പിടിയിൽ. തിരുമല സ്വദേശി മുഹമ്മദ് റയിസിനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കുമായി ശംഖുമുഖത്തെത്തിയ ഇയാളുടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഇതിനെത്തുടർന്ന് ബൈക്ക് അവിടെ ഉപേക്ഷിക്കുകയും കണ്ണാന്തുറ ഭാഗത്തെ ഒരു വീട്ടിലെത്തി അവിടെനിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യം ഉപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗാന്ധി പാർക്കിലെത്തിയ ഒരാൾ ബൈക്കിന്റെ താക്കോൽ വലിച്ചെറിയുന്നത് കണ്ട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ പിടിയിലായത്.
English Summary;The bike will be stolen and abandoned after riding; 18-year-old arrested
You may also like this video