Site iconSite icon Janayugom Online

പക്ഷിയിടിച്ചു; വാരണാസിയിൽ ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

ഇൻഡിഗോ വിമാനം പറന്നുയരുന്നതിനിടെ പക്ഷിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വാരണാസിയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന 6 ഇ 6116 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ എൻജിനിൽ പക്ഷിയുമായി കൂട്ടിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരം അറിയിക്കുകയും വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അറിയിച്ചത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറുകൾ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. പക്ഷിയിടി പോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ വിമാനത്താവള പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Exit mobile version