Site iconSite icon Janayugom Online

പ്രതിഷേധം ശക്തമായി; മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി പിന്‍വലിച്ച് ബിജെപി സര്‍ക്കാര്‍

മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി പിന്‍വലിച്ച് ബിജെപി സര്‍ക്കാര്‍ . ഈസ്റ്റര്‍ ദിനം പ്രവര്‍ത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തു വിട്ട ഉത്തരവിലാണ് വ്യക്തമാക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31നാണ് ഈസ്റ്റര്‍. ശനിയാഴ്ചയും, ‍ഞായറാഴ്ചയും രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നു വന്നു. ഈസ്റ്റര്‍ ക്രിസ്ത്യന്‍ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. കുരുശിലേറ്റപ്പെട്ട യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കുന്ന ഈസ്റ്റര്‍ ദിനത്തിലെ അവധി പിന്‍വലിച്ചതിനെതിരെ പ്രതിഷേധവുമായി കുക്കി സംഘടനകള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Summary:
The BJP gov­ern­ment can­celed the East­er hol­i­day in Manipur amid strong protests

You may also like this video:

Exit mobile version