Site iconSite icon Janayugom Online

ബിജെപിക്ക് ലഭിച്ച സംഭാവന 477 കോടി

2020–21 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 477.5 കോടി രൂപ. ബിജെപിക്ക് ലഭിച്ചതിന്റെ 15ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 74.50 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലാണ് ഇരുപാര്‍ട്ടികളും സംഭാവന സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.

വിവിധ വ്യക്തികളിലും സ്ഥാപനങ്ങളിലും ഇലക്ട്രല്‍ ട്രസ്റ്റുകളിലും നിന്നുമായി 4,77,54,50,077 രൂപയാണ് ബിജെപിക്ക് ലഭിച്ചത്. 2020–21 സാമ്പത്തിക വർഷത്തേക്കുള്ള സംഭാവന റിപ്പോർട്ട് മാർച്ചില്‍ തെരഞ്ഞെടുപ്പ് പാനലിന് മുമ്പാകെ പാർട്ടി സമർപ്പിച്ചിരുന്നു. 74,50,49,731 രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങളനുസരിച്ച് സിപിഐ(എം)ന് 12,85,41,000 രൂപയും സിപിഐയ്ക്ക് 1,49,72,654 രൂപയും സംഭാവന ലഭിച്ചു. 20,000 രൂപയ്ക്ക് മേല്‍ ലഭിക്കുന്ന സംഭാവനകള്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് നിയമം.

Eng­lish summary;The BJP received a dona­tion of Rs 477 crore

You may also like this video;

Exit mobile version