Site iconSite icon Janayugom Online

ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി

black boxblack box

തെക്കൻ ചൈനയിൽ വിമാനം തകർന്നുവീണ് രണ്ട് ദിവസത്തിന് ശേഷം വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്സ്’ കണ്ടെത്തി. ബ്ലാക് ബോക്സ് കേടായ നിലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം. കേടായതിനാല്‍ ഡാറ്റകള്‍ വേര്‍തിരിച്ചെടുക്കാനാകുമോ എന്നതില്‍ സംശയമുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ചൈനയുടെ അപകട അന്വേഷണ വിഭാഗം ഡയറക്ടർ മാവോ യാൻഫെംഗ് പറഞ്ഞു. അടുത്ത ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉച്ചയോടെയാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. കാടിനുള്ളിൽ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, മനുഷ്യന്റെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി ഡ്രോണുകൾ, സ്നിഫർ ഡോഗ് എന്നിവ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനം നിലത്ത് പതിച്ചപ്പോൾ ഉണ്ടായ കുഴിയിൽ നിന്ന്, വെള്ളം പമ്പ് ചെയ്യുന്നതിനായി നിരവധി ജോലിക്കാരാണ് പ്രവർത്തിച്ചുവരുന്നത്. എന്നാൽ, കുത്തനെയുള്ള ചരിവുകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അവരുടെ ശ്രമങ്ങൾ ഉച്ചയോടെ നിർത്തിവയ്ക്കുകയായിരുന്നു.

വിമാനത്തിന്റെ വേഗത, ഉയരം, മുകളിലേക്കോ താഴേക്കോ ഉള്ള ദിശ, പൈലറ്റിന്റെ പ്രവർത്തനങ്ങൾ, എല്ലാ പ്രധാന സിസ്റ്റങ്ങളുടെയും പ്രകടനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ ക്യാപ്‌ചർ ചെയ്യുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ശബ്‌ദങ്ങളും വിമാനം പറക്കുന്ന സമയത്തെ പശ്ചാത്തല എഞ്ചിൻ ശബ്ദവും പകർത്തുന്നു.
123 യാത്രക്കാരും ഒമ്പത് ജോലിക്കാരുമായി ചൈനയുടെ ഈസ്റ്റേൺ ഫ്ലൈറ്റ് 5735, യുനാൻ പ്രവിശ്യയിലെ കുൻമിങ്ങിൽ നിന്ന് ചൈനയുടെ തെക്കുകിഴക്കൻ തീരത്തെ വ്യാവസായിക കേന്ദ്രമായ ഗ്വാങ്‌ഷൗവിലേക്ക് പോകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഗ്വാങ്‌സി മേഖലയിലെ വുഷൗ നഗരത്തിന് പുറത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 132 പേരും മരിച്ചതായാണ് നിഗമനം.

Eng­lish Sum­ma­ry: The black box of the plane that crashed was found in China

You may like this video also

Exit mobile version