പാലത്തായി പീഡനക്കേസിൽ നിർണായകമായത് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് കണ്ടെത്തിയ രക്തക്കറയെന്ന് പൊലീസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാംപിൾ ശേഖരിക്കുകയും ഫൊറൻസിക് പരിശോധനയ്ക്കു അയയ്ക്കുകയുമായിരുന്നു. പരിശോധനാ ഫലത്തിലാണ് രക്തകറ കണ്ടെത്തിയത്.
കൂടാതെ പെണ്‍കുട്ടിക്കുണ്ടായ മുറിവുണ്ടായതിന്റെയും രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. തെളുവിന്റെ അടിസ്ഥാനത്തിലാണ് തലശേരി ജില്ലാ പോക്സോ കോടതി അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

