Site icon Janayugom Online

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അഴീക്കൽ തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ “ദേവീപ്രസാദം” എന്ന വള്ളത്തിൽ നിന്നും കടലിൽ വീണ് കാണാതായ രാഹുലിന്റെ (കണ്ണൻ ‚30വയസ്സ് ) മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ തീരത്താണ് കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നേവി, കോസ്‌റ്റ്ഗാർഡ്, മറൈൻഎൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പോലീസ്, സ്വകാര്യ വള്ളങ്ങളിൽ മത്‍സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ തുടങ്ങിയവർ ദിവസങ്ങൾ ആയി വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.

Eng­lish Sum­ma­ry: The body of a miss­ing fish­er­man has been found

You may like this video also

Exit mobile version