കൊല്ലം അഴീക്കൽ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. അഴീക്കൽ ഹാർബറിന് സമീപത്താണ് ഇന്ന് രാവിലെ ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടൻതന്നെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം അവിടെനിന്നു മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ജഡം മറവുചെയ്യും.
കൊല്ലം അഴീക്കൽ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു

