കഴിഞ്ഞ ദിവസം ഫറോക്ക് പുഴയിൽ കാണാതായ ശബരിനാഥ് എന്ന മണി (37) യുടെ മൃതദേഹം ചാലിയത്ത് കണ്ടെത്തി. ബേപ്പൂർ കോസ്റ്റൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ചാലിയം മാട്ടുമ്മൽ തുരുത്തിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഫറോക്ക് പോലീസിന് കൈമാറി. എസ് ഐ ഉദയകുമാർ, എ എസ് ഐ സന്തോഷ്, കോസ്‌റ്റൽ വാർഡൻ മുനീർ, സമദ് സ്രാങ്ക്, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
English Summary: The body of the missing youth was found in Farok River
You may also like this video