Site iconSite icon Janayugom Online

ചാലിയാറിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറത്ത് നിന്നും കഴിഞ്ഞ തിങ്കളാഴ്ച കാണാതായ യുവാവിനെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫ്വാൻ (26) ആണ് മരിച്ചത്. തിങ്കളാഴ്ച കോഴിക്കോട് കുന്നമംഗലം വർക്ക്ഷോപ്പിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. 

തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഒരാൾ ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽ ചാടിയെന്ന വിവരത്തെ തുടർന്ന് പൊലീസും അഗ്നിശമന യൂണിറ്റും കോസ്റ്റ് ഗാർഡും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ഫറോക്ക് ചന്തക്കടവിൽ ചാലിയാർ തീരത്ത് ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: സക്കീന, സഹോദരങ്ങൾ: അമീർഫൈസൽ, ഷഹനാ ഷെറിൻ

Eng­lish Sum­ma­ry: the body of the youth com­mit­ted s uicide has been recovered

You may also like this video

Exit mobile version