ഭാര്യയെ കൊല്ലാൻ ശ്രമിക്കവേ ബോംബ് കൈയ്യിലിരുന്ന് പൊട്ടി ഭർത്താവിൻ്റെ കൈപ്പത്തി തകർന്ന കേസിൽ ഭർത്താവിന് 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. വിതുര കല്ലാർ സ്വദേശി വിക്രമിനെ (67) യാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2015 ജൂലൈ 8 നാണ് സംഭവം നടന്നത്. ഭർത്താവിൻ്റെ സംശയ രോഗത്താൽ അകന്നു കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താനായി പ്രതി സ്വന്തമായി നിർമ്മിച്ച 5 നാടൻ ബോംബുകളുമായി ഭാര്യ താമസിക്കുന്ന വീട്ടിൽ ചെന്ന്ന്ന് ആക്രമിച്ചുവെന്നാണ് കേസ്.
പ്രതിയെ കണ്ട ഭാര്യവീട്ടിനകത്ത് കയറി വാതിലടച്ചു. പ്രതി ബോംബുമായി വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിലിരുന്ന് അമർന്ന് ബോംബ് പൊട്ടി വലതു കൈപ്പത്തി നിശ്ശേഷം തകരുകയും ഭാര്യക്കും പരിക്കുപറ്റുകയായിരുന്നു.
English Summary: The bomb brought to kill his wife exploded in his hand: the hand is gone and the husband will be imprisoned for 15 years
You may also like this video