Site icon Janayugom Online

ഓണത്തിന് ബോണസ് 4000 രൂപ, ഉത്സവബത്ത 2750 രൂപ

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ അനുവദിക്കും. പാർട്ട്‌ ടൈം — കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ആയിരം രൂപയാണ്. 

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ — സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലാണ് 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും സർക്കാർ ഈ ആനുകൂല്യം എത്തിക്കുന്നത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020–21 വർഷത്തെ ബോണസ് നൽകുന്നതിനും സർക്കാർ മാർഗ നിർദ്ദേശമായി. 

പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്നവരും വർഷം കുറഞ്ഞത് 30 പ്രവൃത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവരുമായ ജീവനക്കാർക്ക് ബോണസിന് അർഹതയുണ്ട്. 8.33 ശതമാനമാണ് മിനിമം ബോണസ്.
കയർ-കശുവണ്ടി മേഖലകളിലെ തൊഴിലാളികൾക്ക് ബന്ധപ്പെട്ട വ്യവസായ ബന്ധസമിതികളുടെ തീരുമാന പ്രകാരമുള്ള ബോണസാണ് നൽകേണ്ടത്. 24,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉത്സവബത്തയ്ക്ക് അർഹതയുണ്ടാവും. 

ENGLISH SUMMARY:The bonus for Onam is Rs 4000 and the fes­ti­val bonus is Rs 2750
You may also like this video

Exit mobile version