Site iconSite icon Janayugom Online

ആറ് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദം; ലാന്‍സെറ്റ് പഠനത്തില്‍ കോവാക്സിനില്ല

ആറ് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ കോവിഡിനെതിരെ മികച്ച പ്രതിരോധം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ പഠനം. അസ്ട്രസെനക, ഫൈസര്‍-ബയോണ്‍ടെക്, നോവാവാക്സ്, ജന്‍സെന്‍, മൊഡേണ, വല്‍നേവ, ക്യൂര്‍വാക് തുടങ്ങിയ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ കോവിഡിനെതിരെ മികച്ച പ്രതിരോധം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവ ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുമ്പോഴുണ്ടാകുന്ന സുരക്ഷ, രോഗപ്രതിരോധം, പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. ആദ്യഘട്ടത്തില്‍ അസ്ട്രസെനക, ഫൈസര്‍ വാക്സിനുകളുടെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 10 മുതല്‍ 12 ആഴ്ചയ്ക്ക ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. പരീക്ഷണത്തില്‍ പങ്കെടുത്തവരെ ഗ്രൂപ്പുകളായി തരംതിരിച്ച് അവര്‍ക്ക് വ്യത്യസ്ത വാക്സിനുകള്‍ ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുകയായിരുന്നു. വല്‍നേവ വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് ആയി നല്‍കിയപ്പോള്‍ തൃപ്തികരമായ ഫലം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഏഴ് വാക്സിനുകളും ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ സുരക്ഷിതമാണ്. അതേസമയം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നവര്‍ക്ക് കുത്തിവയ്ക്കുന്ന സ്ഥലത്ത് വേദന, പേശീ വേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയതായി യുകെയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സൗത്താംപ്ടണിലെ പ്രൊഫസര്‍ സൗള്‍ ഫൗസ്റ്റ് പറഞ്ഞു. 2,878 പേരില്‍ രണ്ട് ഘട്ടങ്ങളായാണ് പഠനം നടത്തിയത്. ഇതില്‍ പകുതിയും 30 വയസും അതിനു മുകളിലും 70 വയസും അതിനു മുകളിലും പ്രായമുള്ളവരാണ്. ബൂസ്റ്റര്‍ ഡോസ് ലഭിച്ച് ഏഴ് ദിവസത്തിന് ശേഷമുള്ള വിപരീത ഫലങ്ങളും 28 ദിവസത്തിന് ശേഷം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളുടെ അളവും പരിശോധിച്ചതായും ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish summary;The boost­er dose of six vac­cines is effective

you may also like this video;

Exit mobile version