Site icon Janayugom Online

ഇഷ്ടിക ചൂള ഇടിഞ്ഞ് വീണു; ആറ് ‍തൊഴിലാളികള്‍ക്ക് ദാരുണാ ന്ത്യം

ഉത്തരാഖണ്ഢില്‍ ഇഷ്ടിക ചൂള ഇടിഞ്ഞ് വീണ് ആറ് ‍തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹരിദ്വാറിലെ ലഹ്ബേലി ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
ഹരിദ്വാർ സ്വദേശികളായ മുകുൾ (26) , അങ്കിത് കുമാർ (40) ബാബുറാം (50) ഉത്തര്‍പ്രദേശ് മുസാഫർനഗർ സ്വദേശികളായ സാബിർ (20) ജഗ്ഗി (24), സമീർ (25) എന്നിവരാണ് മരിച്ചത്. 

തൊഴിലാളികള്‍ ഇഷ്ടികചൂളയ്ക്ക് തീ കത്തിച്ചതോടെ ചൂള ഇടിഞ്ഞ് സമീപമുള്ള തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികള്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടമ റിഷു മാലിക്കിനെതിരെ പൊലീസ് കേസ് ര‍ജിസ്റ്റര്‍ ചെയ്തു. 

Eng­lish Summary;The brick wall crum­bled; Six work­ers met a trag­ic end
You may also like this video

Exit mobile version