Site iconSite icon Janayugom Online

വധു വാഹനാപകടത്തില്‍പ്പെട്ടു; ആശുപത്രിയില്‍ താലികെട്ട്

വിവാഹ ദിവസം വധുവിന് അപകടത്തിൽ പരിക്കേറ്റതോടെ ആശുപത്രിയിൽ താലികെട്ട്. ആലപ്പുഴ തുമ്പോളിക്കാരായ ഷാരോണിന്‍റെയും ആവണിയുടെയും വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. ഇന്നു രാവിലെ മേക്കപ്പിന് കുമരകത്തുപോയ ആവണി വാഹനാപകടത്തില്‍പെട്ട് കൊച്ചി ലേക്​ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. മുഹൂര്‍ത്തം തെറ്റിക്കാതെ 12ന് ആശുപത്രിയില്‍ വച്ച് താലികെട്ട് നടന്നത്. അതേസമയം തുമ്പോളിയില്‍ സദ്യയും നടന്നു. 

Exit mobile version