പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നിൽ വരൻറെ ബന്ധുവിനെ ആക്രമിച്ച കേസിലാണ്ചേവായൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്. പ്രണയവിവാഹത്തിന് സഹായം നല്‍കിയെന്ന് ആരോപിച്ചാണ് വരന്റെ ബന്ധുവിനെ ആക്രമിച്ചത്. ഡിസംബര്‍ 11നാണ് വരന്റെ സഹോദരിയുടെ ഭര്‍ത്താവ് റിനീഷിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
പെണ്‍കുട്ടിയെ റിനീഷ് സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. വിവാഹത്തിന് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് നേരത്തെയും റിനീഷിന് ഭീക്ഷണിയുണ്ടായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂർ പാലോറ മൂട്ടിൽ അജിത, ഭർത്താവ് അനിരുദ്ധൻ എന്നിവരും ഇവർ ക്വട്ടേഷൻ ഏൽപ്പിച്ച നടുവിലക്കണ്ടി വീട്ടിൽ സുഭാഷ്, സൗപർണിക വീട്ടിൽ അരുൺ, കണ്ടംകയ്യിൽ അശ്വന്ത്, കണിയേരി മീത്തൽ അവിനാശ്, പുലരി വീട്ടിൽ ബാലു എന്നിവരാണ് അറസ്റ്റിലായത്.
ENGLISH SUMMARY:The bride’s father, mother and the Quotations team were arrested in the case
You may also like this video