Site iconSite icon Janayugom Online

പമ്പാ നദിയിൽ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

മാരാമണ്‍ കണ്‍വെന്‍ഷന് എത്തിയ എട്ടംഗ സംഘത്തിലെ രണ്ടുപേര്‍ പമ്പാനദിയില്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി.
മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നും എത്തിയ എട്ട് പേരിൽ മൂന്ന് പേരെയാണ് നദിയില്‍ കാണാതായിരുന്നത്. ഇവരില്‍ ചെട്ടികുളങ്ങര കണ്ണമംഗലം പേള മെറിൻ വില്ലയിൽ മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തോണ്ടപ്പുറത്ത് രാജന്റെ മകൻ എബി(24) നായി തിരച്ചിൽ തുടരുന്നു. 

കൺവെൻഷൻ നഗറിന് താഴെയുള്ള പരപ്പുഴക്കടവിലാണ് അപകടമുണ്ടായത്. എട്ട് പേരുടെ സംഘമാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ ഒരാള്‍ കയത്തില്‍പ്പെട്ടതോടെ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു. അപകടകരമായ കയമുളള ഭാഗമാണിത്. കാണാതായ ആള്‍ക്കുവേണ്ടി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

Eng­lish Sum­ma­ry: The broth­ers drowned in the Pam­pa Riv­er; One per­son is missing

You may also like this video

Exit mobile version