Site iconSite icon Janayugom Online

കാളയെ വാഹനത്തിൽ കൊണ്ടുപോയി; ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം

കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഹരിയാനയിലെ നുഹ് ഏരിയയിലായിരുന്നു സംഭവം. പിക്കപ്പ് ട്രക്ക് ഡ്രൈവറായ അർമാൻ ഖാനാണ് മർദ്ദനമേറ്റത്. ക്രൂരമായ മർദ്ദനങ്ങൾക്ക് ശേഷം ‘പശു ഞങ്ങളുടെ അമ്മയാണ്, കാള ഞങ്ങളുടെ പിതാവാണ്’ എന്ന് ആവർത്തിച്ച് പറയിപ്പിച്ചു. മുട്ടുകുത്തിച്ച് നിർത്തി ശരീരത്തിൽ ശക്തമായി അടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. അമർ ഖാനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 2023ൽ പശുക്കടത്ത് ആരോപിച്ച് 25 വയസ്സുള്ള നസീറിനെയും 35 വയസ്സുള്ള ജുനൈദിനെയും ബജ്‌റംഗ്ദൾ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവം ഹരിയാനയിലായിരുന്നു. 

Exit mobile version