എറണാകുളം — ഗുരുവായൂർ റൂട്ടിൽ ബസ് സമരം . മതിലകം പുതിയകാവിൽ കാറിനെ ഓവർടേക്ക് ചെയ്തപ്പോൾ ബസ് കാറിലുരസിയെന്നാരോപിച്ചാണ് കാർ യാത്രക്കാർ കൃഷ്ണ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പെരിഞ്ഞനം കൊറ്റംകുളത്ത് വച്ച് ബസ് തടഞ്ഞുനിർത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .ബസ്സിൽ നിറയെ യാത്രക്കാരുള്ളപ്പോഴായിരുന്നു സംഭവം . അസഭ്യവാക്കുകൾ ചൊരിഞ്ഞ അക്രമി സംഘം വലിയ ഭീകരാന്തരീക്ഷണമാണ് സൃഷ്ടിച്ചത്.
ആക്രമണത്തെ തുടർന്ന് കയ്യിൽ പരിക്കേറ്റ ഡ്രൈവർ ഗിരീഷും , വനിതാ കണ്ടക്ടർ ലെമിയും ചാവക്കാട് ഗവ . ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു .സംഭവമുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ബസ് ഡ്രൈവർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു എറണാകുളം — ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ പണിമുടക്ക് നടത്തുകയാണ്. സംയുക്ത തൊഴിലാളി യൂണിയനാണ് സമരം നടത്തുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
You may also like this video