Site iconSite icon Janayugom Online

കോഴിക്കോടും മുഴക്കവും പ്രകമ്പനവും; ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല

കോഴിക്കോട് ജില്ലയിലും ഭൂമികുലുക്കത്തിനു സമാനമായ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. കൂടരഞ്ഞിയിലാണ് ശബ്​ദം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു. വയനാട് ജില്ലയിലെ ചിലഭ​ഗങ്ങളിൽ രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു മിനിറ്റിനിടെ രണ്ട് തവണ സ്ഫോടനത്തിനു സമാനമായ ശബ്ദവും പ്രകമ്പനം അനുഭവപ്പെട്ടതായുമാണ് വിവരം. ഇതിനെ തുടർന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു തുടങ്ങി. 

വയനാട്ടിലെ ദുരന്തബാധിത മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രകമ്പനം ഉണ്ടായതായി ഔദ്യോ​ഗികവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. എന്നാൽ ഉറവിടം സംബന്ധിച്ച് വ്യക്തമല്ല. ഉ​ഗ്ര ശബ്ദം ഭൂചനം ആണോ എന്ന് പറയാറായിട്ടില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.

Eng­lish Sum­ma­ry: The buzz and vibe of Kozhikode; No earth­quake recorded

You may also like this video

Exit mobile version