സംസ്ഥാനത്തെ ജനയുഗം കാമ്പയിന് തുടക്കമായി. കോട്ടയത്ത് പബ്ലിക് ലൈബ്രറിയിലെ ആറ് റീഡിങ് റൂമുകളിലേക്കുള്ള ജനയുഗത്തിന്റെ വിതരണോദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു.
ജനയുഗം കാമ്പയിൻ വിജയിപ്പിക്കുവാൻ പാർട്ടി ഘടകങ്ങളും അംഗങ്ങളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യുട്ടീവ് സെക്രട്ടറി കെ സി വിജയകുമാർ, അക്കൗണ്ട്സ് മാനേജർ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ജനയുഗം കാമ്പയിന് തുടക്കമായി

