Site iconSite icon Janayugom Online

ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചു; 3 പേർക്ക് ദാരുണാന്ത്യം

ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചു 3 പേർക്ക് ദാരുണാന്ത്യം. തൂത്തുക്കുടിയിൽ ന്യൂ പോർട്ട് ബീച്ച് റോഡിലായിരുന്നു അപകടം. മരിച്ച മൂന്ന് പേരും ഡോക്ടർമാരാണ്. അപകടത്തിൽ 2 പേരുടെ നില ഗുരുതരമാണ്. ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു.

 

ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തൂത്തുക്കുടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പൊലീസ് പറഞ്ഞു. കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിച്ചായിരുന്നു അപകടം.

Exit mobile version