കണ്ണൂർ കൊട്ടിയൂരിൽ കാറപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. പുൽപ്പളളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്കേറ്റത്. പേരാവൂരിൽ നിന്ന് പുൽപ്പളളിയിലേക്കുളള യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓഫീസിന്‍റെ ഗേറ്റ് തകർത്ത് കിണറിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ പഞ്ചായത്തോഫീസിലേക്ക് ഇടിച്ചുകയറി; ദമ്പതികൾക്ക് പരിക്ക്

