തണ്ണിത്തോട് കല്ലാറിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.ഗുരുനാഥൻമണ് ഫോറെസ്റ്റെഷൻ പരിധിയിൽ തേക്കുതോട് ഏഴാംതല പുളിഞ്ചാലിൽ ആണ് ജഡം കണ്ടെത്തിയത്.അൻപത് വയസോളം പ്രായം വരുന്ന പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്.ഏഴ് വയസുള്ള കുട്ടിക്കൊമ്പനെയും കൂടെ കണ്ടെത്തിയിട്ടുണ്ട്.രാവിലെ ജനവാസമേഖലയിൽ കണ്ടിരുന്ന കാട്ടാനയെയും കുട്ടിയേയും പിന്നീട് കല്ലാറിൽ പിടിയാന ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആനക്കുട്ടിയെ വനപാലകർ കാട്ടിലേക്ക് കയറ്റി അയച്ചതിന് ശേഷമാണ് ജഡത്തിന് സമീപത്തേക്ക് ചെല്ലാനായത്.വെള്ളത്തിൽ കണ്ടെത്തിയ ജഡം വടം കെട്ടി സംരക്ഷിച്ച് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.അടുത്ത ദിവസം വനം വകുപ്പ് വെറ്റിനറി സർജ്‌ജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തി ജഡം സംസ്കരിക്കും.
English Summary: The carcass of the wildelephant was found in Thannithode Kallar
You may also like this video