നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി പരിഗണിക്കുന്നത് ഈ മാസം ഇരുപതിലേക്ക് മാറ്റി. വിസ്താര നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇരുപതിനോ അതിനോടടുത്ത ദിവസങ്ങളിലോ വിധി പ്രസ്താവത്തിനുളള തീയതി നിശ്ചയിക്കുമെന്നാണ് കരുതുന്നത്. നടൻ ദിലീപ് എട്ടാം പ്രതിയായ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്. 2017 ഫെബ്രുവരി 17ന് യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്.
നടിയെ ആക്രമിച്ച കേസ് 20ന് പരിഗണിക്കും

