Site iconSite icon Janayugom Online

ഭാര്യയെ കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയ കേസ്; കൊലപാതകശേഷം സാം പോയത് മൈസൂരു ദസറ കാണാന്‍

കോട്ടയത്ത് ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ ശേഷം ഭര്‍ത്താവ് സാം പോയത് മൈസൂരുവില്‍ ദസറകാണാന്‍. മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കാറിനുള്ളില്‍ നിന്ന് വെട്ടുകത്തിയും പൊലീസ് കണ്ടെത്തി. കസ്റ്റഡിയില്‍ നിന്ന് വാങ്ങിയതിന് ശേഷം സാമുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ കണ്ടെത്തിയത്. കാണക്കാരി രത്‌നഗിരി പള്ളിക്ക് സമീപത്തെ കപ്പടക്കുന്നേല്‍ ജെസി(49) 26ന് രാത്രിയാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.

മൃതദേഹം കൊക്കയില്‍ തള്ളിയതിന് ശേഷം പുലര്‍ച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയന്‍ യുവതിക്കൊപ്പം വൈറ്റിലയില്‍ നിന്ന് 27ന് രാത്രി ബെംഗളൂരുവിലേക്കും അവിടെ നിന്ന് ദസറ ആഘോഷങ്ങള്‍ കാണാനായി മൈസൂരുവിലേക്കും കടക്കുകയായിരുന്നു. കൊലപാതകത്തില്‍ യുവതിക്ക് പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ അവരെ വിട്ടയച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് അറിയിച്ചു.

Exit mobile version