Site iconSite icon Janayugom Online

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

പുലിപ്പല്ല് കൈവശം വച്ചെ കേസിൽ റാപ്പർ വേടന്റെ രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വേടനുമായുള്ള വനംവകുപ്പിന്റെ തെളിവെടുപ്പ് തുടരും. തൃശൂരിലെ ജ്വല്ലറിയിലാണ് ഇന്ന് തെളിവെടുപ്പ് നടക്കും. അതേസമയം, സംവിധായകർ പ്രതിയായ കഞ്ചാവ് കേസിൽ സംവിധായകൻ സമീർ താഹിറിന് എക്സൈസ് ഇന്ന് നോട്ടീസ് അയയ്ക്കും. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

അതേസമയം ലോക്കറ്റിലേത് യഥാർത്ഥ പുലിപ്പല്ലാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും രാസ ലഹരി ഒന്നും താൻ ഉപയോഗിക്കാറില്ലെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട തുടങ്ങി ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങൾ വനംവകുപ്പ് വേടനെതിരെ ചുമത്തിയത്. ഹിൽപാലസ് പൊലീസിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി തന്നെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു.

പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ മൊഴി നൽകിയത്. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്‍ പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വനം വകുപ്പ്.

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി ആദ്യം അറസ്റ്റിലാകുന്നത്. അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Exit mobile version