അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയത്. അതേ സമയം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചു.
ഒരാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇക്കഴിഞ്ഞ 12 ന് കേസ് പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചത്.
മധ്യവേനലവധി തുടങ്ങിയതിനാല്‍ ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്പെഷ്യല്‍ സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
English Summary:the case of the rice-cob; The High Court will consider today
You may also like this video