Site iconSite icon Janayugom Online

6 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും; ഇറാനും ഇസ്രയേലും ധാരണയിലെത്തിയാതായി ഡൊണാൾഡ് ട്രംപ്

6 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ഇത് സംബന്ധിച്ച് ഇറാനും ഇസ്രയേലും ധാരണയിലെത്തിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടുള്ള ട്രംപിന്റെ സമൂഹ മാധ്യമ പോസ്റ്റിൽ പറയുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇറാനും ഇസ്രയേലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഖത്തറിലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണത്തോടെ അമേരിക്കയോടുള്ള സൈനിക പ്രതികരണം തൽക്കാലത്തേക്ക് ഇറാൻ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. തുടർന്നും അമേരിക്ക പ്രകോപിപ്പിച്ചാൽ പ്രതികരിക്കുമെന്നാണ് ഇറാന്റെ നിലപാട്. ട്രംപിന്റെ പ്രതികരണത്തോടെ വലിയ ആശങ്കയാണ് തൽക്കാലത്തേക്കെങ്കിലും ഗൾഫ് മേഖലയിൽ നിന്ന് ഒഴിയുന്നത്.

Exit mobile version