Site icon Janayugom Online

ക്രിസ്ത്യന്‍ സംഘടനയുടെ വിദേശ നാണയവിനിമയ അനുമതി കേന്ദ്രം റദ്ദാക്കി

christian

തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ സംഘടനയുടെ വിദേശനാണയ വിനിമയ അനുമതി റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്നാട് സോഷ്യല്‍ സര്‍വീസ് സെസൈറ്റിയുടെ വിദേശ നാണയ വിനിമയത്തിനുള്ള അംഗീകരാമാണ് മോഡി സര്‍ക്കാര്‍ റദ്ദാക്കിയത്. തമിഴ്നാട്ടില്‍ മാത്രം ഇത് രണ്ടാം തവണയാണ് ക്രിസ്ത്യന്‍ സംഘടനയുടെ എഫ്സിആര്‍എ അംഗീകാരം റദ്ദാക്കുന്നത്. തമിഴ്നാട് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ടിഎന്‍എസ്ഒഎസ്എഎസ് . വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് സംഘടനയുടെ അംഗീകാരം റദ്ദാക്കിയത്. 2024 ജനുവരി 20 ന് വേള്‍ഡ് വിഷന്‍ എന്ന സംഘടനയുടെ എഫ്സിആര്‍എ അംഗീകാരവും ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത സംഘടനായായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ എഫ്സിആര്‍ഐ അംഗീകരാവും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

വ്യാജ കാരണങ്ങള്‍ നിരത്തിയാണ് സിപിആറിന്റെ അനുമതി റദ്ദാക്കിയതെന്നും ഇത് സാമന്യ നീതി ലംഘിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നും സിപിആര്‍ അധ്യക്ഷ യാമിനി അയ്യര്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ സന്നദ്ധ സംഘടനകളുടെ വിദേശ നാണയ വിനിമയത്തിനുള്ള അംഗീകാരം വ്യാപകമായി റദ്ദാക്കുന്ന മോഡി സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരുവശത്ത് ന്യുനപക്ഷ- സ്വതന്ത്ര സംഘടനകളുടെ അംഗീകാരം റദ്ദാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന നിരവധി സംഘടനകള്‍ക്ക് എഫ്സിആര്‍എ ലൈസന്‍സ് അനുവദിച്ചതും വാര്‍ത്തയായിരുന്നു.

Eng­lish Sum­ma­ry: The Cen­ter can­celed the for­eign exchange per­mit of the Chris­t­ian organization

You may also like this video

Exit mobile version