Site icon Janayugom Online

മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചതായി കേന്ദ്രം പാര്‍ലമെന്റില്‍

ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആരോപണം രൂക്ഷമായിരിക്കെ എംബിബിഎസ് സീറ്റുകള്‍ 2014ന് ശേഷം 75 ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ബിരുദാനന്തര സീറ്റുകള്‍ 93 ശതമാനം വര്‍ധിപ്പിച്ചതായും ആരോഗ്യകാര്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ പറ‌‌ഞ്ഞു.

2014ല്‍ 51,348 സീറ്റുകളായിരുന്നു മെഡിക്കല്‍ ബിരുദ പഠനത്തിനായി ഉണ്ടായിരുന്നത്. എന്നാല്‍ നിലവിലത് 89,875 സീറ്റുകളായി ഉയര്‍ത്തി. ബിരുദാനന്തര പഠനത്തിനുണ്ടായിരുന്ന 31,185 സീറ്റുകളില്‍ നിന്ന് 60,202 ആയി ഉയര്‍ത്തി. ഇത് 93 ശതമാനം വര്‍ധനയാണെന്നും മന്ത്രി ഭാരതി പ്രവീണ്‍ പറഞ്ഞു.

ഇംഗ്ലീഷാണ് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പഠന മാധ്യമം. എന്നാല്‍ ഇത് ഹിന്ദിയാക്കി മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും നിലവില്‍ അത്തരം മാറ്റങ്ങള്‍ ആലോചനയിലില്ലെന്നും മന്ത്രി പറഞ്ഞു.

eng­lish summary;The Cen­ter has said in Par­lia­ment that the num­ber of med­ical seats has been increased

you may also like this video;

Exit mobile version