Site icon Janayugom Online

വൈദ്യുതി ഉത്പാദന കമ്പനികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ കേന്ദ്രം കല്‍ക്കരി ക്ഷാമം മറയാക്കുന്നു

കോവിഡ് മഹാമാരിക്കാലത്ത് ലോക്ഡൗണിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദന കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ കല്‍ക്കരി ക്ഷാമം കേന്ദ്ര സര്‍ക്കാര്‍ മറയാക്കുന്നുവെന്ന് സൂചന.

കോവിഡിനെ തുടര്‍ന്ന് വൈദ്യുതി ചെലവ് വളരെ കുറ‍ഞ്ഞിരുന്നു. യൂണിറ്റിന് 2.50 രൂപയില്‍ താഴെയായിരുന്നു വില്‍പ്പന. ഇത് പലപ്പോഴും 2.25 രൂപവരെ താഴുകയും ഉണ്ടായി. ഇത് പരിഹരിക്കാന്‍ കല്‍ക്കരി ക്ഷാമത്തിന്റെ പേരു പറഞ്ഞ് വൈദ്യുതിയ്ക്ക് ഉയര്‍ന്ന വില ഈടാക്കുകയാകാമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. 2.50 രൂപയുടെ പത്തു മടങ്ങുവരെ, അചാ?ത് 20 മുതല്‍ 25 രൂപവരെ വാങ്ങിയാല്‍ മാത്രമാകും കമ്പനികള്‍ക്ക് നഷ്ടം പരിഹരിക്കാനാകുക. ഇതിനായി കല്‍ക്കരി സ്റ്റോക്ക് എടുക്കാതെയോ, കല്‍ക്കരിയുമായി സ‍ഞ്ചരിക്കുന്ന ട്രയിനുകള്‍ വൈകിപ്പിച്ചോ കമ്പനി നഷ്ടം പരിഹരിക്കാനാകും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രതിസന്ധി ഒരു മാസത്തിലധികം നീണ്ടു നില്‍ക്കില്ലെന്നാണ് കണക്കു കൂട്ടല്‍.

ഇപ്പോള്‍ നല്‍കുന്ന വൈദ്യുതി 12 മണിക്കൂര്‍ സമയം വിട്ടു നല്‍കാതിരുന്നാല്‍ പോലും ക്ഷാമം ഉണ്ടാകും.

ഇത് മനസ്സിലാക്കിയാകും വൈദ്യുതി ഉത്പാദക കമ്പിനികള്‍ ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്റ്റോക്ക് എടുക്കാതെ കല്‍ക്കാരി ക്ഷാമം പറഞ്ഞ് മുമ്പും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ രണ്ട് കല്‍ക്കരി ഘനികളില്‍ ഉത്പാദനം നിര്‍ത്തിയതിന്റെ കാരണങ്ങള്‍ കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകളുണ്ടെന്നാണ് പുറത്തുവരു ന്ന വിവരം. കല്‍ക്കരിക്ക് പൊതുവെ ക്ഷാമം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പ്ര വര്‍ത്തിക്കുന്ന മോദിക്ക് വൈദ്യുതിഉത്പാദക കമ്പനികളുടെ നഷ്ടം പരിഹരിക്കാന്‍ കുട പിടിയ്ക്കുകയാല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന ത് വസ്തുതയാണ്. കമ്പനികള്‍ ലാഭത്തിലായാല്‍ കല്‍ക്കരിക്ഷാ മം ഇല്ലതാകും എന്നുറപ്പാണ്.

 

Eng­lish Sum­ma­ry: The Cen­ter is cov­er­ing up the coal short­age to make up for the loss­es incurred by pow­er gen­er­a­tion companies

You may like the video also

Exit mobile version