Site icon Janayugom Online

കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

രാജ്യത്ത് കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. വർഷങ്ങൾക്ക് ശേഷമാണ് കൽക്കരി ഇറക്കുമതിക്ക് കേന്ദ്രം തയ്യാറാകുന്നത്. നിലവിലെ ടെൻഡറുകൾ നിർത്തിവെക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.

ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് കൽക്കരി ക്ഷാമം പരിഹരിക്കാനുള്ള സർക്കാർ നടപടികൾ.

2015 ന് ശേഷം ആദ്യമായാണ് കോൾ ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത്. കൽക്കരി ക്ഷാമം ഏപ്രിൽ മാസത്തിൽ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇനിയും ഇത് ആവർത്തിക്കാതിരിക്കാനുള്ള തീരുമാനം. പവർ പ്ലാന്റുകളിലെ കൽക്കരി ശേഖരം ഏപ്രിൽ മാസത്തിൽ ഏകദേശം 13 ശതമാനമാണ് ഇടിഞ്ഞത്.

അതേസമയം, നേരത്തെ കൽക്കരി സംഭരണം നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ ടെൻഡറുകളെല്ലാം നിർത്തി വെക്കാനാണ് ഊർജ മന്ത്രാലയത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങൾ പ്രത്യേകമായി കൽക്കരി ഇറക്കുമതി ചെയ്യേണ്ടന്നും കേന്ദ്രം വ്യക്തമാക്കി. ഉയരുന്ന വൈദ്യുതി ആവശ്യകതയാണ് ക്ഷാമത്തിന്റെ ആക്കം കൂട്ടുന്നത്. 38 വർഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം നടന്ന വർഷമാണിത്.

Eng­lish summary;The Cen­tral Gov­ern­ment has direct­ed Coal India to import coal

You may also like this video;

Exit mobile version