Site iconSite icon Janayugom Online

കേന്ദ്ര സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു. 2025 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആയിരിക്കും വര്‍ധനവ് നടപ്പിലാക്കുക. കേന്ദ്രമന്ത്രിസഭ തീരുമാനം അംഗീകരിച്ചു. ഈ മാസത്തെ ശമ്പളത്തിനൊപ്പം കുടിശിക തുകയും ചേര്‍ത്ത് ആയിരിക്കും നല്‍കുക. ഏഴാം ശമ്പള കമ്മീഷന്റെ അവസാനത്തെ വര്‍ധനവ് കൂടിയാണ്.

49 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് വര്‍ധനവിന്റെ പ്രയോജനം ലഭിക്കുക. ഇതിന് പുറമെ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സ്‌കൂളുകള്‍ സ്ഥാപിക്കും എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

Exit mobile version