Site iconSite icon Janayugom Online

സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതായാണ് അറിയിപ്പ്. നിലവിലെ സൂചന അനുസരിച്ച് ന്യൂന മര്‍ദ്ദത്തിന്റെ സഞ്ചാര പാത തമിഴ് നാട് തീരത്തില്‍ നിന്ന് അകന്നു പോകാനാണ് സാധ്യത. എന്നാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് എന്‍സിയുഎം കാലാവസ്ഥ മോഡല്‍ പ്രകാരം ഒറ്റപെട്ട മഴക്ക് സാധ്യത.

Eng­lish sum­ma­ry; The Cen­tral Mete­o­ro­log­i­cal Depart­ment has fore­cast iso­lat­ed sum­mer rains in the state

You may also like this video;

Exit mobile version