Site iconSite icon Janayugom Online

കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും; തെരച്ചില്‍ ഇന്നും തുടരും

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലിനെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘം ഇന്നെത്തും. സംഘമാകും ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെത്തി പഠനം നടത്തുക. സംഘം, ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

അതിനിടെ നാശഷ്ടങ്ങള്‍ ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകള്‍ കണക്കാക്കുക, പുനര്‍നിര്‍മ്മാണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു.

ദുരന്തമേഖലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആറ് അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗവും ചേരുന്നുണ്ട്. രാവിലെ 10 ന് കളക്ടറേറ്റിലാണ് യോഗം ചേരുന്നത്.

Exit mobile version