Site icon Janayugom Online

ചാന്‍സലര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി കിട്ടി; ചട്ടവിരുദ്ധകാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞ‌ കാരണം കൊണ്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരമുള്ള പ്രായപരിധി ബാധകമാണോ എന്ന ചോദ്യത്തിന് ബാധകമല്ല എന്ന് കോടതി പറഞ്ഞു. പുനര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ആവശ്യമില്ല. പുനര്‍ നിയമനം ചട്ടപ്രകാരമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി പൂര്‍ണമായും അംഗീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

പുനർ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായെന്ന് ഗവർണർ കോടതിയിൽ പറഞ്ഞു. ചാൻസലറുടെ നടപടി തങ്ങളെ അമ്പരപ്പിക്കുന്നു എന്ന് ജഡ്ജിമാർ പോലും പറഞ്ഞു. കോടതി വിധിക്ക് ശേഷവും ഗവർണ്ണർ നിലപാട് മാറ്റിയില്ല. ഗവർണറുടെ പ്രസ്താവന മറ്റെതോ ബാഹ്യശക്തിയുടെ ഇടപെട്ൽ മുലമെന്ന് സംശയമുണ്ട്. എജിയുടെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഗവർണർക്ക് എത്തിച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഗവർണർ തന്നെയാണ് എജിയുടെ നിയമോപദേശം വേണമെന്ന് ആവശ്യപ്പെട്ടത്.

ചാൻസലർക്ക് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടു. കണ്ണൂർ വിസി നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കുന്ന വൈസ് ചാന്‍സലറെ ഇവിടെ നിന്നും പറഞ്ഞയക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയ ശക്തികൾ കലാലയങ്ങളിൽ ആധിപത്യം പുലർതാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി 

Eng­lish Summary:
The chan­cel­lor received a heavy blow from the Supreme Court; The Chief Min­is­ter said that if the gov­er­nor says ille­gal things, he can­not accept it

You may also like this video:

Exit mobile version