Site iconSite icon Janayugom Online

മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറികിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
രണ്ട് ലോകകപ്പ് ഹോക്കി ടൂർണമെൻ്റുകൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ ഇന്ത്യയുടെ ഗോളിയായിരുന്നു അദ്ദേഹം. ഹെൽമറ്റ് ഇല്ലാത്ത 1971 — 78 കാലത്ത് ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന മാനുവൽ ഫ്രെഡറിക് പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിൽ മിടുക്കനായിരുന്നു. കേരളത്തിൽ ഹോക്കിക്ക് വലിയ പ്രാധാന്യമില്ലാത്ത സമയത്താണ് അദ്ദേഹം ആദ്യമായി ഒളിമ്പിക് വെങ്കല മെഡൽ സംസ്ഥാനത്തിന് നേടിത്തന്നത്. മാന്വൽ ഫ്രെഡറികിൻ്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version