പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങള്‍ക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വജിയന്‍. വിദ്യാര്‍ത്ഥികളുടെ അഭിവൃദ്ധിക്ക് അദ്ധ്യാപകരുടെ പങ്ക് അനിവാര്യമെന്നും പിണറായി അഭിപ്രായപ്പെട്ടു. പരിഷ്കരിച്ച പാഠപുസ്തക‑യൂണിഫോം വിതരണോദ്ഘാടനവും തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയും പരിഷ്കരിക്കുമെന്ന് അഭിപ്രായപ്പെട്ടു .2016 വരെ പൊതു വിദ്യാലയങ്ങൾ കൂട്ടത്തോടെ അടച്ച പൂട്ടുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ എത്തിച്ചു.
കൊഴിഞ്ഞുപോയതിന്റെ ഇരട്ടിയിലധികം വിദ്യാർഥികളെ തിരികെ എത്തിച്ചത്. പുസ്തകങ്ങളും യൂണിഫോമും സ്കൂൾ തുറക്കും കൃത്യമായി നൽകുന്ന സംസ്ഥാനമായി കേരളം മാറി. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി വിദ്യാർത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിലേക്കാണ് വകുപ്പു മാറിയത്.
English Summary:
The Chief Minister expressed support for all the reforms carried out by the Public Education Department
You may also like this video: