പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സര്‍ക്കാരിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായ കേരളീയം പരിപാടി കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും തന്മയത്തോടെ അവതരിപ്പിക്കുന്നതായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയം വിവിധ മേഖലകളിലെ പുരോഗതി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചുവെന്നും,വിദേശികള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് പേര്‍ പങ്കെടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി ആണെന്നും കേരളത്തിലെ കലാകാരന്മാരെ ഈ പരിപാടി പിന്താങ്ങി എന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളീയം 2024 ന് ആയി കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിര്‍ത്താന്‍ ആകണമെന്നും നാട് ഇനിയും മുന്നോട്ടു പോകണം എന്നും ഭാവി പരിപാടി ആസൂത്രണം ചെയ്യാന്‍ കേരളീയം സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ പരിപാടി ബഹിഷ്‌കരിച്ചവര്‍ തുടര്‍ന്നുള്ള പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്നും ഒരുതരത്തിലുള്ള ഭേദ ചിന്തകളും ഉണ്ടായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം ഒരുതരത്തിലും ധൂര്‍ത്ത് ആയിരുന്നില്ല എന്നും നിക്ഷേപം ആയിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി ആഴ്ചകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് കേരളീയം നടത്തിയത്, അടുത്ത് നടക്കാന്‍ പോകുന്നത് മുന്‍കൂട്ടി തയ്യാറെടുത്ത പരിപാടിയാണ്,ഇതിലൂടെ ടൂറിസത്തിന് വലിയ പ്രാധാന്യം കൊടുക്കാനാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:
The Chief Minister said that keraleeyam program is part of the plan to move the country forward
You may also like this video: