സഹകരണമേഖലയില്‍ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകര്‍ക്കാമെന്ന മനക്കോട്ടയുമായി വരുന്നവര്‍ ആരായാലും എത്ര, ഉന്നതരായാലും ആ നീക്കം കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സഹകരണമെഖലയിലെ ഒരോ ചില്ലിക്കാശും സുരക്ഷിതാമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് കണ്ടംകുഴി ഫാര്‍മേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്തുതയാണ്. അതിന്‍റെ ഭാഗമായി ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോ. അഴിമതി മാർഗ്ഗം സ്വീകരിച്ചവർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്.
അഴിമതി വീരൻമാരെ അറസ്റ്റ് ചെയ്ത ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു.ഒറ്റപ്പെട്ട ചില കാര്യങ്ങൾ എത് മേഖലയിലുമുണ്ടാവും. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോ.കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്‍റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ്. അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നു.
ചിലയിടങ്ങളിൽ പാതിര വരെ കുത്തിയിരുന്ന് പരിശോധന നടത്തുന്നു. സഹകരണ മേഖലയിൽ അവതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമം. സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻനേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിതൊക്കെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:
The Chief Minister said that the effort to create concern in the cooperative sector is useless
You may also like this video: