Site iconSite icon Janayugom Online

രാഷ്ട്രത്തെ അപകടത്തില്‍ നിന്നും രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണം എന്ന് ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അത് രാഷ്ട്രത്തെ അപകടത്തില്‍ നിന്ന് രക്ഷിക്കാനുള്ള നിലപാടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാകും അത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എന്ന് മതനിരപേക്ഷതയെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയര്‍ന്നു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വീറും വാശിയും ഇരട്ടിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമാകുന്നത്. 20 ലോകസഭ മണ്ഡലങ്ങളിലും മൂന്ന് പൊതു പരിപാടികളില്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇന്ന് രാവിലെ തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പര്യടനത്തിന് തുടക്കമായി. ഉച്ചയ്ക്ക് ശേഷം തിരുവല്ലം, പേട്ട എന്നിവിടങ്ങളിലും പൊതു പരിപാടി നടക്കും.

തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് വയനാട് ജില്ലയിലാണ് പര്യടനം, രണ്ടിന് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒന്‍പത് – കൊല്ലം, 10ന് – ആറ്റിങ്ങല്‍, 12 – ചാലക്കുടി, 15ന് – തൃശ്ശൂര്‍, 16 – ആലത്തൂര്‍, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസര്‍കോട്, 22ന് – കണ്ണൂര്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ മണ്ഡലതല പര്യടന പരിപാടി നടക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ കൂട്ടായ്മയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പര്യടനവുമായി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടുമെത്തുന്നത്.

Eng­lish Summary:
The Chief Min­is­ter said that the elec­tion is being held to save the nation from danger

You may also like this video:

Exit mobile version