Site icon Janayugom Online

സാധാരണക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാന്‍ കഴിയുന്നവയായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറി: മുഖ്യമന്ത്രി

സാധാരണക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാന്‍ കഴിയുന്നവയായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആർദ്രം മിഷനിലുടെ പൊതുജനാരോ​ഗ്യകേന്ദ്രങ്ങളെ രോ​ഗീസൗഹൃദമാക്കാൻ കഴിഞ്ഞു.

പ്രാഥമികാരോ​ഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. താലൂക്ക്, ജില്ലാ ആശുപത്രികളിൽ പല രീതിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കി. മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജനറൽ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ​ഹിച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. പൊതുജനാരോ​ഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറൽ ആശുപത്രി മികവുപുലർത്തിയിരുന്നുവെന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാൻസർ സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊച്ചിയുടെ ആരോ​ഗ്യ മുന്നേറ്റങ്ങൾക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റർ. പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. സർക്കാർ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ ആരോ​ഗ്യമേഖല നേടി. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചപരിമിതർക്കുള്ള സേവനത്തിന് ലഭിച്ച പുരസ്കാരം. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമായും കേരളം മാറിയതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു 

Eng­lish Summary:
The Chief Min­is­ter said that the gov­ern­ment hos­pi­tals have become places where com­mon peo­ple can rely on with confidence

You may also like this video:

Exit mobile version